മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം

 ശബരിമലയില്‍ ഭക്തജന തിരക്ക് ശബരിമല:മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി തുറന്ന ശബരിമലയില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതും തീര്‍ത്ഥാടകരുടെ വരവ് കൂടാന്‍ കാരണമായിട്ടുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൃശ്ചികം ഒന്നായിരുന്ന ഇന്നലെ വലിയ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. തീര്‍ത്ഥാടരില്‍ കൂടുതല്‍ എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷ സാധ്യത ഇല്ലാത്തതിനാല്‍ വരും ദിവസങ്ങിലും തിരക്കേറും. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സന്നിധാനത്തെ പല നിര്‍മ്മാണങ്ങളും അവസാന ഘട്ടത്തിലാണ്. നിലയ്ക്കല്‍ നിന്ന് കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്. ഹരിത ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും ഇത്തവണത്തെ തീര്‍ത്ഥാടന കാലം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍