മുദ്രാ വായ്പയ്‌ക്കെതിരെ വീണ്ടും റിസര്‍വ് ബാങ്ക്

മുംബൈ: ചെറുകിട സംരംഭകര്‍ക്ക് വായ്പാസഹായം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മുദ്രാ യോജനയില്‍ കിട്ടാക്കടം കൂടുകയാണെന്നും ഇക്കാര്യത്തില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. മുദ്രാ വായ്പകള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയിന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു. ഈയിനം വായ്പകള്‍ കിട്ടാക്കടമാകുന്നത് ബാങ്കിംഗ് മേഖലയെയും സമ്പദ്‌രംഗത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും മുദ്രാ വായ്പകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരുന്നു. 2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, 'മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി' എന്ന മുദ്രാ യോജന പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പയിലൂടെ മൂലധനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശിശു, കിഷോര്‍, തരുണ്‍ എന്നീ വായ്പാ വിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്. ശിശുവില്‍ 50,000 രൂപവരെയും കിഷോറില്‍ അഞ്ചുലക്ഷം രൂപ വരെയും തരുണില്‍ 10 ലക്ഷം രൂപവരെയും വായ്പ ലഭിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍