രാഹുലും പ്രിയങ്കയും ചിദംബരത്തെ കാണാന്‍ തിഹാര്‍ ജയിലിലെത്തി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുന്‍ ധനമന്ത്രി പി. ചിദംബരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് ഇരുവരും തിഹാര്‍ ജയിലിലെത്തിയത്.
ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുന്നുണ്ട്. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഒക്ടോബര്‍ 22ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിലായതിനാല്‍ പുറത്തിറങ്ങാനായില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കഴിഞ്ഞ മാസം ചിദംബരത്തെ ജയിലിലെത്തി കണ്ടിരുന്നു. ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. 99 ദിവസമായി ചിദംബരം ജയിലില്‍ കഴിയുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍