വ്യാജ ലോട്ടറി സംഘം വിലസുന്നു

 ഷൊര്‍ണൂര്‍: വ്യാജ ലോട്ടറി നിര്‍മ്മിച്ച് ഏജന്‍സികളില്‍ നിന്ന് പണം തട്ടുന്ന സംഘം വിലസുന്നു. അവസാന അക്കങ്ങള്‍ക്ക് സമ്മാനം ലഭിക്കുന്ന ടിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് പണം തട്ടുന്നത്. അവസാന നാലക്കങ്ങള്‍ക്ക് ലഭിക്കുന്ന 500, 2000, 5000 എന്നീങ്ങനെയുള്ള സമ്മാനത്തുകയാണ് വ്യാജ ലോട്ടറികള്‍ നിര്‍മ്മിച്ച് നിര്‍മ്മിച്ച തട്ടിയെടുക്കുന്നത്.സമ്മാനമടിച്ച ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ വ്യാജ ലോട്ടറികളും ലഭിക്കുന്നുണ്ടെന്നാണ് പരാതി. സമ്മാനത്തുകയ്ക്കായി ജില്ലാ ലോട്ടറി ഓഫീസുകളിലെത്തുമ്പോഴാണ് ഇതു തിരിച്ചറിയുക. ഏജന്‍സികളിലെത്തി ഇത്തരം ലോട്ടറികള്‍ നല്‍കുന്നവരെ പോലീസിലേല്‍പ്പിക്കാ റുണ്ട്. വ്യാഴാഴ്ച ഇത്തരത്തില്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത് മോഹന്‍ദാസിനെ പറ്റിച്ച് 2000 രൂപയുമായി മുങ്ങി. ഈ ടിക്കറ്റ് ലോട്ടറി ഓഫീസിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജ ലോട്ടറിയാണെന്ന് കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍