ആന്റണി വര്‍ഗീസിന്റെ 'അജഗജാന്തരം' ആന്റണി വര്‍ഗീസ്

നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'അജഗജാന്തരം' എന്നാണ് പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സന്‍, സിനോജ് വര്‍ഗീസ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍.സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരുടേതാണ് തിരക്കഥ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍