വാഹനാപകടക്കേസില്‍ ഒന്നരക്കോടി രൂപ നല്‍കാന്‍ വിധി

 വടകര: ചെന്നൈയിലെ വ്യവസായി വാഹനാപകടത്തില്‍ മരിച്ച കേസില്‍ പലിശയടക്കം ഒന്നരക്കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണറല്‍ ജഡ്ജ് ഷിബു തോമസ് വിധിച്ചു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2016 മെയ് അഞ്ചിന് ചെന്നൈ അരുമ്പാക്കം എം.എം.ഡി.എ കോളനിയില്‍ എം കെ മുരളീധരന്‍ (ശ്രീധരന്‍ 39) വാഹനാപകടത്തില്‍ മരിച്ച കേസിലാണ് വിധി. മുരളീധരന്‍ ചെന്നൈയില്‍ അനു പ്ലൈബോര്‍ഡ്‌സിന്റെ ഉടമയായിരുന്നു. ചാനിയം കടവില്‍ നിന്ന് വടകര റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ എതിരെവന്ന സ്വകാര്യബസ് ഇടിച്ചാണ് അപകടം. ഹര്‍ജിക്കാരന് വേണ്ടി എം.കെ രാജീവ് ഹാജരായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍