കേന്ദ്ര സര്‍വകലാശാലകളിലെ വിവേചനം പരിശോധിക്കണം: മന്ത്രി കെ.ടി. ജലീല്‍

കൊല്ലം: കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട് മന്ത്രി കെ.ടി. ജലീല്‍ സന്ദര്‍ശിച്ചു. അദ്ധ്യാപകരുടെ മാനസിക പീഡനവും ജാതീയ വേര്‍തിരിവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും നിലനില്‍ക്കുന്നുണ്ടെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിവേചനത്തെ തുടര്‍ന്നുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇത് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഫാത്തിമയുടെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ജലീല്‍ പറഞ്ഞു.ഫാത്തിമയുടെ മാതാവ് സജിതയെയും സഹോദരി ഐഷയെയും മന്ത്രി ആശ്വസിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍