നടിയെ ആക്രമിച്ച കേസ് -ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കില്ല

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കേസില്‍ പ്രതിയായ നടന്‍ ദിലീപിനു ലഭിക്കില്ല. ഈ ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിനു പരിശോധിക്കാമെന്നു സുപ്രീംകോടതി വിധിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത കണക്കിലെടുത്താണു വിധിയെന്നു സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡ് തെളിവിന്റെ ഭാഗമായുള്ള രേഖയാണോ തൊണ്ടിമുതലാണോയെന്നു വ്യക്തമാക്കാന്‍ കോടതി നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെന്നും മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍