എന്‍.സി.പി ഇത് അംഗീകരിക്കില്ല, സഖ്യം പാര്‍ട്ടിയുടെ തീരുമാനമല്ല: ബി.ജെ.പി സഖ്യത്തെ തള്ളി ശരദ് പവാര്‍

 മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയോടൊപ്പം സഖ്യം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ നീക്കമാണെന്ന് എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.സി.പി ഈ തീരുമാനത്തെ അംഗീകരിക്കുകയോ അതിനെ പിന്താങ്ങുകയോ ഇല്ലെന്നും തങ്ങള്‍ക്ക് ഈ തീരുമാനത്തില്‍ പങ്കില്ലെന്നും ശരദ് പവാര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം ശരദ് പവാര്‍ അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അജിത്തിന്റെ തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നുവെന്നും ശരദ് പവാര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. അജിത് പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും തമ്മില്‍ മുന്‍പേ തന്നെ അധികാര വടംവലി നിലവിലുണ്ടായിരുന്നു. മാത്രമല്ല ശിവസേനയും കോണ്‍ഗ്രസുമായും സഖ്യം ചേരുന്നതിനോടും അജിത് പവാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഇരുപാര്‍ട്ടികളുമായുള്ള സഖ്യ ചര്‍ച്ചകളിളും അജിത് പവാര്‍ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.മഹാരാഷ്ട്രയില്‍ എന്‍.സി.പിബി.ജെ.പി സഖ്യത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസ്എന്‍.സി.പിശിവസേന സഖ്യം ഇവിടെ നിലവില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍