മഞ്ജുവിന്റെ ആഗ്രഹം സഫലമാകുന്നു, സൂപ്പര്‍സ്റ്റാറിനോടൊപ്പം പ്രധാന വേഷത്തില്‍

മമ്മൂട്ടി ചിത്രത്തില്‍ ഇതാദ്യമായി മഞ്ജുവാര്യര്‍ അഭിനയിക്കുന്നു. നവാഗതനായ ജോഫിന്‍. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് മഞ്ജു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ മഞ്ജുവാര്യര്‍ മമ്മൂട്ടിയുടെ നായികയായല്ല അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന സുപ്രധാന കഥാപാത്രമാണ് മഞ്ജുവിന്എന്നാണ് സൂചന. ഷൂട്ടിംഗ് ഡിസംബര്‍ ഒടുവില്‍ എറണാകുളത്ത് തുടങ്ങും. കുട്ടിക്കാനമാണ് മറ്റൊരു ലൊക്കേഷന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍