സിനിമയിലെ നവോത്ഥാനത്തിനു തുടക്കമിട്ടത് നീലക്കുയിലിലൂടെ: ഹരി ഹരന്‍

മട്ടാഞ്ചേരി: മലയാള സിനിമയിലെ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ടി.കെ. പരീക്കുട്ടി നിര്‍മിച്ച നീലക്കുയിലെന്ന സിനിമയിലൂടെയാണെന്ന് സംവിധായകന്‍ ഹരിഹരന്‍. ഹിന്ദി സിനിമ ഗാനങ്ങള്‍ കടമെടുത്ത് മലയാള സിനിമകളില്‍ ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതിക്ക് മാറ്റം വരുത്തിയതും നിലക്കുയിലാണെന്നും അദേഹം പറഞ്ഞു. മണ്‍മറഞ്ഞു പോയ സിനിമ നിര്‍മാതാവ് ടി.കെ. പരീകുട്ടിയുടെ 50ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഹരിഹരന്‍. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അധ്യക്ഷനായ യോഗത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, സംവിധായകന്‍ രാജീവ് രവി, പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ആദ്യകാല സംവിധായകന്‍ ആര്‍.എസ്. പ്രഭു എന്നിവരെ പൊന്നാടയണിയിച്ചും പുരസ്‌കാരം നല്‍കിയും ആദരിച്ചു. പരി കുട്ടിയുടെ സഹപ്രവര്‍ത്തകരായിരുന്ന മട്ടാഞ്ചേരിയിലെ തോണി തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍