കശ്മീരിലെ പൊതുഗതാഗത നിയന്ത്രണം: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

 ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പൊതുഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം എത്ര പൊതുഗതാഗത വാഹനങ്ങള്‍ കാഷ്മീരില്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കോടതി ചോദിച്ചു. ഇന്ന് രാവിലെ സര്‍ക്കാര്‍ മറുപടി കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരിലേത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള മൗലികാവകാശം റദ്ദാക്കുന്ന നടപടിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍