പട്ടികജാതി കുട്ടികള്‍ക്ക് ഏതുകോഴ്‌സും പഠിക്കാന്‍ സഹായം നല്‍കും: മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഏതു കോഴ്‌സും പഠിക്കുന്ന തിനുള്ള സഹായം നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ.സി. എസ് .ഇ.ടി. എസിന്റെയും പ്രസ്‌ക്ലബ്ബിന്റെ യും ആഭിമുഖ്യത്തില്‍ നടപ്പി ലാക്കുന്ന പി.ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം. നഴ്‌സറി മുതല്‍ മെഡിക്കല്‍ കോളേജ് വരെ വകുപ്പിന് കീഴിലുണ്ട്. പി.എസ് .സി പ്രീ എക്‌സാം സെന്ററും ഐ.എ.എസ് പഠനകേന്ദ്രവുമുണ്ട്. ഈ വര്‍ഷം വിദേശ പഠനം ആഗ്രഹിച്ച 30 കുട്ടികള്‍ക്ക് 25 ലക്ഷം രൂപ വീതം വകുപ്പ് അനുവദിക്കുന്നുണ്ട് . തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനു സൗകര്യമൊരുക്കിവരുന്നതായും അദ്ദേഹം പറഞ്ഞു. പസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് , പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ , മീഡിയ അക്കാഡമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേര്‍ണലിസം ഡയറക്ടര്‍ ഋഷി കെ.മനോജ് , പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍