തിരുവനന്തപുരത്തെ പ്രധാന റോഡിന് പ്രേം നസീറിന്റെ പേരു നല്‍കും: മേയര്‍

തിരുവനന്തപുരം: മലയാള സിനിമാ വേദിയില്‍ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത അതുല്യപ്രതിഭയായ പ്രേംനസീറിന്റെ പേരില്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡിനു പ്രേം നസീര്‍ റോഡെന്നു നാമകരണം ചെയ്യുമെന്നു മേയര്‍ കെ. ശ്രീകുമാര്‍. നന്ദാവനം പ്രഫ. കൃഷ്ണപിള്ള ഹാളില്‍ സംഘടിപ്പിച്ച പ്രേംനസീര്‍ സുഹൃത് സമിതി കുടുംബ സംഗമവേദിയില്‍ നല്‍കിയ സ്വീകരണത്തിനു മറുപടിയായാണ് മേയര്‍ ഈ കാര്യം അറിയിച്ചത്. കേരളത്തിന്റെ പേര് ലോക ചലച്ചിത്ര ഭൂപടത്തില്‍ പകര്‍ന്ന് നല്‍കിയ നടനാണ് പ്രേംനസീര്‍. എന്നാല്‍, ആ നടന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഒരു സ്മാരകം പോലും തിരുവനന്തപുരം നഗരത്തിലില്ല. അതൊരു കുറവാണ്. ഏതെങ്കിലും റോഡിനു പേരിട്ടാല്‍ അത് ആ നടനോടു കാട്ടുന്ന അവഗണനയായി മാറും. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിനു പേരിടുക എന്നതാണ് അഭികാമ്യം. അക്കാര്യം നഗരസഭ ഏറ്റെടുക്കുകയും എത്രയും വേഗം ആ അഭിലാഷം പൂര്‍ത്തീകരിക്കുകയും ചെയ്യും. മേയര്‍ അറിയിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മേയര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. കുടുംബ സംഗമം ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ അധ്യക്ഷതയും സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ സ്വാഗതവും ആശംസിച്ചു. കലാപ്രേമി ബഷീര്‍, സബീര്‍ തിരുമല, ബിനു പണിക്കര്‍, അജയ് തുണ്ടത്തില്‍, കടയ്ക്കല്‍ രമേഷ്, ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവര്‍ സംബന്ധിച്ചു. തണ്ടര്‍ബോട്‌സ് ഡോ. വേണുവിനെ ആദരിക്കുകയും വിവിധ കലാപരിപാടികളും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍