മോഡറേഷന്‍ മാര്‍ക്ക് ക്രമക്കേട ്: സാങ്കേതിക പിഴവ് :കേരള സെനറ്റ്

തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി ഉയര്‍ന്നുനില്‍ക്കുന്ന കേരള സര്‍വകലാശാലയെ അനാവശ്യ വിവാദങ്ങളുയര്‍ത്തി അപകീര്‍ത്തിപ്പെടുത്തരുതെന്ന് വൈസ് ചാന്‍സലര്‍ ഡോ.വി.പി മഹാദേവന്‍പിളളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെനറ്റ് യോഗം ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചു. മോഡറേഷന്‍ മാര്‍ക്ക് സംബന്ധിച്ച് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ ആരെങ്കിലും ബോധപൂര്‍വ്വം കൃത്രിമം നടത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. 2016 മാര്‍ച്ച് മാസത്തില്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിലുണ്ടായ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് അന്വേഷണം തുടരുകയാണ്. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം വേണ്ടത്ര ജാഗ്രതയോടെ നടപ്പിലാക്കാതിരുന്നത് മൂലം സംഭവിച്ച തകരാറുകളെ ഊതിപ്പെരുപ്പിച്ചാണ് സര്‍വകലാശാലയ്‌ക്കെതിരെ ആശങ്കകള്‍ സൃഷ്ടിക്കുന്നത്.. ജനസേവനകേന്ദ്രം വഴി വിദ്യാര്‍ത്ഥികള്‍ ഫീസടച്ചപ്പോഴുണ്ടായ പാകപ്പിഴയും സോഫ്റ്റ്‌വെയര്‍ അപാകതയാലാണ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 ല്‍ സര്‍വകലാശാലയില്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം നടപ്പിലാക്കിയ കാലത്തെ ചുമതലക്കാര്‍ പോലും അപവാദ പ്രചരണവുമായി മുന്നിട്ട് നില്‍ക്കുന്നതില്‍ സെനറ്റ് ഉത്കണ്ഠ പ്രകടിപ്പിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍