മമ്മൂട്ടിക്കൊപ്പം നിമിഷ സജയന്‍ വീണ്ടും

 വരുന്നത് സംയുക്ത മേനോന് പകരം നിമിഷ സജയന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. ബോബി സഞ്ജയിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വണ്ണില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് നിമിഷസജയന്‍ അവതരിപ്പിക്കുന്നത്. നേരത്തെ സംയുക്താമേനോന് വേണ്ടി നീക്കി വച്ചിരുന്ന വേഷമാണിത്. ജയസൂര്യയുടെ വെള്ളവുമായി ഡേറ്റ് ക്ലാഷായതിനാലാണ് സംയുക്ത വണ്ണില്‍ നിന്ന് പിന്മാറിയത്.ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രമായ നാല്പത്തിയൊന്നാണ് നിമിഷയുടെ അടുത്ത റിലീസ്. ഫഹദ്ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് നിമിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. വിധു വിന്‍സന്റിന്റെ സ്റ്റാന്‍ഡ് അപ്പ്, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ഗായത്രി അരുണാണ് വണ്ണിലെ മറ്റൊരു നായിക. ജോജുജോര്‍ജ്, മുരളി ഗോപി, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.ഗാനഗന്ധര്‍വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വണ്ണിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. നവംബര്‍ എട്ടിന് തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍