നടന്മാരെ വിമര്‍ശിച്ചാല്‍ ഭീഷണി; താരാരാധന നിരാശാജനകമെന്ന് പൃഥ്വിരാജ്

സിനിമാനടന്മാരെ വിമര്‍ശി ക്കുന്ന വരെ ഭീഷണിപ്പെടുത്തുകയും അ ധി ക്ഷേപിക്കുകയും ചെയ്യുന്ന മല യാളി ആരാധകര്‍ നിരാശപ്പെ ടുത്തി യെന്ന് നടന്‍ പൃഥ്വിരാജ്. ഒരു ദേ ശീയ മാധ്യമത്തിനു നല്‍കിയ അഭി മുഖത്തിലാണ് പൃഥ്വി രാജി ന്റെ പ്രതികരണം. കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹമാ യി ചിന്തിക്കുന്നവരെന്ന് അവ കാശ പ്പെടാനാവില്ല. കഴിഞ്ഞ കുറെ വര്‍ ഷങ്ങളില്‍ നടന്ന സംഭവവി കാസ ങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ നിരാശപ്പെടുത്തി. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥിരാജ് ചോദിക്കുന്നു. എന്നാല്‍ ഒരു ജനക്കൂട്ടം എന്ന നിലയില്‍ നമ്മള്‍ എല്ലാ ഭാഷകളിലുമുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണെന്നും പൃഥ്വി പറഞ്ഞു.
ഒരിക്കല്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചും പൃഥ്വി തുറന്നുപറഞ്ഞു 'എനിക്കെതിരെ സൈബര്‍ ആക്രമണം സജീവമായ സമയത്താണ് ഇന്ത്യന്‍ റുപ്പി ഇറങ്ങുന്നത്. എന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്ന സമയത്ത് പല തിയേറ്ററുകളിലും കൂവലാണെന്ന് ഫോണ്‍കോളുകള്‍ വന്നു. അവര്‍ എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസ്സിലായി. പക്ഷേ ആ സിനിമ സൂപ്പര്‍ ഹിറ്റായി മാറി. പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും അപ്പോള്‍ എനിക്ക് തോന്നി. പ്രതിച്ഛായയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും സിനിമയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും എനിക്ക് മനസ്സിലായി. കരിയറിന്റെ ആ ഘട്ടത്തിന് ശേഷം അതുതന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളതും'.പുരുഷാധിപത്യപരമായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ പുരുഷാധിപത്യത്തെ മഹത്വവല്‍ക്കരിക്കുന്നതാകരുത് ആ സിനിമ എന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയെ സംബന്ധിച്ച് പ്രത്യേക പക്ഷം പിടിക്കുന്നതാകണമെന്നില്ല. കലയുടെ കാര്യത്തില്‍ നമുക്ക് അത്തരം നിര്‍ബന്ധങ്ങള്‍ വയ്ക്കാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് വിശദമാക്കി. നിലവില്‍ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. ബിജു മേനോനാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വി നായകനായ ഡ്വൈിങ് ലൈസന്‍സ് ഡിസംബറില് തിയേറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍