ദേവേന്ദ്ര ഫഡ്‌നാവിസിന് മഹാരാഷ്ട്ര കോടതിയുടെ സമന്‍സ്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്. 2014 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് മഹാരാഷ്ട്ര പ്രാദേശിക കോടതിയാണ് ഫഡ്‌നാവിസിന് സമന്‍സയച്ചത്.കേസില്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ നാലിന് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രാദേശിക കോടതിയുടെ നടപടി.ഫഡ്‌നാവിസ് രണ്ട് ക്രിമിനല്‍ കേസുകള്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് സതീഷ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.ഫഡ്‌നാവിസിനെതിരെ 2015 ല്‍ സതീഷ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതില്‍ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരുന്നു. പിന്നീട് സെഷന്‍സ് കോടതിയില്‍ സതീഷ് കേസ് കൊടുക്കുകയും ഫഡ്‌നാവിസിനെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവിനെതിരെ ഫഡ്‌നാവിസ് ഹൈക്കോടതിയെ സമീപിക്കുകയും സെഷന്‍സ് കോടതി ഉത്തരവ് റദ്ദു ചെയുകയും ചെയ്തു.പിന്നീട് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍