മമ്മൂട്ടിയെയോ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ വിളിക്കൂ,ഞാന്‍ വരില്ല:സലിം കുമാര്‍

സിനിമയില്‍ ലഹരി ഉപയോഗിക്കാത്തവര്‍ ആരെല്ലാമെന്ന് വെളിപ്പെടുത്തി നടന്‍ സലിം കുമാര്‍. ചങ്ങനാശേരി എസ്.ബി കോളജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ പല തവണ തന്റെ മരണ വാര്‍ത്ത കണ്ട് കണ്ണ് തള്ളിയ കാര്യവും സലിം കുമാര്‍ പറഞ്ഞു.'മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയില്‍ ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവന്‍ ഈ കോളജിന്റെ സന്തതിയാണ്. ഒരു പാര്‍ട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വരില്ല. കാരണം ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കില്‍ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാന്‍ പറഞ്ഞു, ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കില്‍ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്' സലിം കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പല തവണ തന്റെ മരണ വാര്‍ത്ത വന്നതിനെ കുറിച്ചും സലീം കുമാര്‍ പറഞ്ഞു. 'വാട്‌സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പല തവണ ആളുകള്‍ എന്റെ പതിനാറടിയന്തരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ട് കണ്ണ് തള്ളിപ്പോയ ഒരാളാണ് ഞാന്‍. അല്‍ സലിം കുമാര്‍,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍