യുഎപിഎ ചുമത്തിയ നടപടി തെറ്റ്, നിയമം പിന്‍വലിക്കുംവരെ പോരാട്ടം തുടരും: യെച്ചൂരി

 തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ഥി കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അംഗീകരിക്കാനാവില്ല. ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യുഎപിഎ. ഈ നിയമം പിന്‍വലിക്കണമെന്നാണ് സിപിഎം നിലപാട്. യുഎപിഎ പിന്‍വലിക്കുംവരെ പോരാട്ടം തുടരുമെന്നും യെച്ചൂരി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പോലീസിനെതിരേ സിപിഐക്കു പുറമേ സിപിഎം നേ താക്കളും രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയി ട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍