ശബരിമല: ലക്ഷങ്ങള്‍ ചെലവഴിച്ച് സന്നിധാനത്ത് പുതുതായി നിര്‍മ്മിച്ച ഭണ്ഡാരത്തിലെ (കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന സ്ഥലം) സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവും കാരണം കാണിക്കപ്പണം കുന്നുകൂടുന്നു. ഈ മണ്ഡലകാലം തുടങ്ങിയപ്പോള്‍ തന്നെ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്. എണ്ണിത്തീരാത്തതിനാല്‍ പണം കൊട്ടകളിലാക്കി ഭണ്ഡാരത്തിലെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദിവസവും രാത്രി 11 വരെ ജീവനക്കാര്‍ ഓവര്‍ടൈമില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും എണ്ണിത്തീര്‍ക്കാനാവാത്ത സ്ഥിതിയാണ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കാമെന്ന് വച്ചാലും സ്ഥലപരിമിതിയാണ് തടസം. 130 ദേവസ്വം ജീവനക്കാരെയാണ് കാണിക്ക എണ്ണുന്നതിനായി ഇത്തവണ നിയോഗിച്ചിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 250 ജീവനക്കാരും ക്ഷേത്ര കലാപീഠത്തിലെ 100 വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. സ്‌പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് പേരാണ് ഇപ്പോള്‍ മേല്‍നോട്ടത്തിനുള്ളത്. എന്നാല്‍ ഇതില്‍ കാണിക്ക തിട്ടപ്പെടുത്താന്‍ പരിചയമുള്ള സബ് ഗ്രൂപ്പ് ഓഫീസര്‍മാരില്ല. ഒരു അസി. കമ്മിഷണര്‍ ഒഴിച്ചുള്ളവര്‍ മരാമത്തിലുള്ളവരാണ്. ഇവരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമാണ്. ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാവ്