ശബരിമല ഭരണനിര്‍വഹണത്തിന് പ്രത്യേകം നിയമം വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:ശബരിമല ക്ഷേത്ര ഭരണ നിര്‍വണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി. നിയമം കൊണ്ടു വരാത്തതിന് സംസ്ഥാന സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു. പുനഃപരിശോധന ഹരജികളില്‍ ഏഴംഗ ബഞ്ചിന്റെ വിധി മറിച്ചായാല്‍ എന്ത് ചെയ്യുമെന്ന് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു.ശബരിമലയില്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരം നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുത്. ശരാശരി 50 ലക്ഷത്തിലേറെ വിശ്വാസികള്‍ വരുന്ന ക്ഷേത്രമാണ് പിന്നെ എന്തുകൊണ്ടാണ് പ്രത്യേക ഭരണ നിര്‍വഹണ സംവിധാനം ഇല്ലാത്തതെന്നും ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഒരു ദേവസ്വം കമ്മീഷണര്‍ എങ്ങനെ ഇത്രയും ക്ഷേത്രങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുമെന്നും കോടതി ചോദിആക്കാമെന്നും സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കരട് ബില്‍ സര്‍ക്കാര്‍ കോടതിക്ക് കൈമാറി. ബില്‍ പ്രകാരം ക്ഷേത്ര ഭരണ നിര്‍വഹണത്തില്‍ മുന്നില്‍ ഒന്ന് സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയതിലും കോടതി സംശയം പ്രകടിപ്പിച്ചു. ശബരിമലയിലെ പുനഃപരിശോധന ഹരജികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 7 അംഗ ബഞ്ച് വിധി മറിച്ചാണെങ്കില്‍ എന്ത് ചെയ്യുമെന്ന കോടതിയുടെ ചോദ്യം.കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് അമിത്ഷാ ന്യൂഡല്‍ഹി: ജമ്മു കശ്മീന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജ്യസഭയിലാണ് അമിത്ഷാ ഇതുസംബന്ധിച്ച നിലപാട് വിശദമാക്കിയത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനമൊന്നും ആയിട്ടില്ല. കശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സാധാരണ നിലയിലാണ്. ഇതുവരെ പോലീസ് വെടിവയ്പില്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടമായിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍