ഹൊറര്‍ ചിരി ചിത്രമായി പാതിരാ കുര്‍ബാന

 അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീ രജ് മാധവ്, അജു വര്‍ഗ്ഗീസ് എ ന്നി വരെ കേന്ദ്ര കഥാപാ ത്ര ങ്ങ ളാ ക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന 'പാതിരാ കുര്‍ബാന'യുടെ ഫസ്റ്റ് ലുക്ക് പോ സ്റ്റര്‍ പുറത്തിറങ്ങി. നര്‍മത്തി നൊ പ്പം ഹൊററിനും പ്രാധാന്യം നല്‍കിയായിട്ടാകും ചിത്രം പുറത്തിറങ്ങുക. വിനയ് ജോസ് തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയി രിക്കു ന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ബ്‌ളുലൈന്‍ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ജൂഡ് ആന്റണി ജോസഫ്, ജി മാര്‍ത്താണ്ഡന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ് സംവിധായകനായ വിനയ് ജോസ്. ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ് രാജ് നിര്‍വ്വഹിക്കുന്നു. സംഗീതംഷാന്‍ റഹ്മാന്‍, എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, കലഅജയന്‍ മങ്ങാട്, മേക്കപ്പ്ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരംസ്റ്റെഫി സേവ്യര്‍.അടുത്ത വര്‍ഷം ആദ്യത്തോടു കൂടി ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തും. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.ചിത്രത്തില്‍ മലയാളത്തിലെ ഒട്ടേറെ മുന്‍ നിര നടന്മാരും അണിനിരക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍