സാനിയ തിരിച്ചെത്തുന്നു

 മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നു. അടുത്ത ജനുവരിയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കളിക്കുമെന്ന് സാനിയ മിര്‍സ അറിയിച്ചു. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി റാക്കറ്റേന്തിയത്. അമ്മയായതിനുശേഷം രണ്ട് വര്‍ഷമായി ടെന്നീസ് കോര്‍ട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സില്‍ അമേരിക്കയുടെ രാജീവ് റാമിനൊപ്പവും സാനിയ മത്സരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍