തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നിയമസഭാനടപടികള്‍ സ്തംഭിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ഇ.പി. ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഭാനടപടികള്‍ പ്രതിപക്ഷം അലങ്കോലപ്പെടുത്തി. നാട് ഇതെല്ലാം കാണുന്നുണ്ട്. നാട് വിലയിരുത്തട്ടെ. എല്ലാം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. എം.എല്‍.എയ്ക്ക് പൊലീസ് മര്ദ്ദനമേല്ക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യമല്ല. അത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല. ഏതെല്ലാം തരത്തില്‍ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടുണ്ട്. ഇപ്പോഴുണ്ടായ പ്രശ്നം അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ്സെക്രട്ടറിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരെ രക്ഷിക്കാനാണെങ്കില്‍ പൊലീസിനെക്കൊണ്ട് തന്നെ അന്വേഷിപ്പിച്ചാല്‍ പോരേ. എല്ലാവരുടെയും സഹകരണത്തോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എം.എല്‍.എയെ മര്‍ദ്ദിക്കാന്‍ നിര്‍ദ്ദേശിച്ച പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഏകപക്ഷീയമായി ഒരാളെ കുറ്റവാളിയാക്കാനാകുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ശരിയായ പരിശോധന നടത്തി റിപ്പോര്‍ട്ട് വരട്ടെ. രാഷ്ട്രീയനേതാക്കള്‍ രാഷ്ട്രീയപരിപാടിയുടെ ഭാഗമായി പ്രസംഗിച്ചാല്‍ അതിന്റെ പിറകെ പോയി വിവാദമാക്കേണ്ടതുണ്ടോയെന്ന് സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ വിവാദപ്രസംഗത്തെപ്പറ്റി ചോദിച്ചപ്പോള്‍ മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുന്നതെല്ലാം നയപരമായ കാര്യമായി വ്യാഖ്യാനിക്കരുത്. ഒരാള്‍ പറഞ്ഞതിനെ വച്ച് വ്യാഖ്യാനിക്കേണ്ടതില്ല. ഏതുകാര്യവും ഇടതുപക്ഷ വിരുദ്ധ ചിന്താഗതിയില്‍ വിലയിരുത്തി കുറ്റപ്പെടുത്താനല്ല ശ്രമിക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മൊത്തം സ്പിരിറ്റ് വിലയിരുത്തി വേണം നിലപാടെടുക്കാനെന്നും മന്ത്രി പറഞ്ഞു.

0 അഭിപ്രായങ്ങള്‍