അനുഷ്‌ക ചായക്കാരന്‍ പരാമര്‍ശം: ഫറൂഖ് എന്‍ജിനിയര്‍ മാപ്പ് പറഞ്ഞു

മുംബൈ: അനുഷ്‌ക ശര്‍മയ്ക്കു ചായകൊടുക്കുന്നവരാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫറൂഖ് എന്‍ജിനിയര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയോടാണ് ഫറൂഖ് എന്‍ജിനിയര്‍ മാപ്പ് പറഞ്ഞത്. ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഫറൂഖ് എന്‍ജിനിയര്‍ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. തന്റെ പരാമര്‍ശം അനുഷ്‌കയ്ക്കു നേരെയായിരുന്നില്ല ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെയായിരുന്നു വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തമാശയായി പറഞ്ഞ കാര്യത്തെ പര്‍വതീകരിക്കുകയാണെന്നും അദ്ദേഹം റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. പാവം അനുഷ്‌കയെ ഇതിലേക്ക് വലിച്ചിഴച്ചു. കോഹ്‌ലി സമര്‍ഥനായ ക്യാപ്റ്റനാണ്. പരിശീലകന്‍ രവിശാസ്ത്രിയും അതുപോലെ തന്നെ മികച്ചയാളാണെന്നും ഫറൂഖ് എന്‍ജിനിയര്‍ അഭിമുഖത്തില്‍ പറഞ്ഞു.കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ജോലിയെന്നും ഒരു യോഗ്യതയുമി ല്ലാത്തവരാണ് ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നുമായിരുന്നു ഫറൂഖ് എന്‍ജിനിയറുടെ വിവാദ പരാമര്‍ശം. മുന്‍ താരം എം.എസ്.കെ പ്രസാദ് ചെയര്‍ മാനായ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി എന്നാണ് ഫറൂഖ് എന്‍ജിനിയര്‍ വിശേഷിപ്പിച്ചത്. ടീം തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ ലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഫറൂഖ് ആരോപിക്കുന്നു. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിനിടയിലെ ഒരു മോശം അനുഭവം വിവരിച്ചാണ് ഫാറൂഖ് എന്‍ജിനീയര്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ആഞ്ഞടിച്ചത്. പിന്നാലെ, എന്‍ജിയറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനുഷ്‌ക ശര്‍മയെത്തി. തെറ്റായ കഥകളിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. ഇതിലെ പുതിയ നുണ ലോകകപ്പ് മത്സരത്തിനിടെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തനിക്കു ചായ കൊണ്ടു തന്നുവെന്നതാണ്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് താനെത്തിയതെന്നു അന്ന് ഫാമിലി ബോക്‌സിലിരുന്നാണ് മത്സരം കണ്ടത്. അല്ലാതെ സെലക്ടര്‍മാരുടെ ബോക്‌സില്‍ ഇരുന്നില്ലെന്നും അനുഷ്‌ക ട്വിറ്ററിലെ പ്ര സ്താവനയില്‍ പ്രതികരിച്ചു.ആവശ്യമില്ലതെ ആരെങ്കിലും തന്റെ പേര് ഇത്തരം കാര്യങ്ങളില്‍ വലിച്ചിഴയ്ക്കാന്‍ താന്‍ അനുവദിക്കില്ല. ആരോപണങ്ങള്‍ അസംബന്ധവും അബദ്ധജഡിലവു മാണ്. പല വിഷയങ്ങളിലും പ്രതികരിക്കാത്തത് തന്റെ ദൗര്‍ബല്യമായി കാണരുതെന്നും അനുഷ്‌ക വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍