ആലപ്പുഴ-എറണാകുളം മെമുവില്‍ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: ആലപ്പുഴയില്‍ നിന്നും എറണാകുളം ഭാഗത്തേക്കു പോകുന്ന മെമു സര്‍വീസില്‍ അനുഭവപ്പെുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യാനുസരണം കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ദക്ഷിണ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ ആലപ്പുഴഎറണാകുളം റൂട്ടില്‍ പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കായംകുളത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന 56350ാം നമ്പര്‍ പാസഞ്ചര്‍ തീവണ്ടി എറണാകുളത്ത് രാവിലെ പത്തിന് എത്തുന്ന തരത്തില്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യവും റയില്‍വേ അനുഭാവപൂര്‍വം പരിഗണിക്കണം. ഇപ്പോള്‍ 11.15 നാണ് തീവണ്ടി എറണാകുളത്ത് എത്തുന്നത്. ഹൈക്കോടതി അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ അഡ്വ. ഡി.ബി. ബിനുവും ചേര്‍ത്തല തുറവൂര്‍ സ്വദേശി പി. പ്രേംകുമാറും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ദക്ഷിണറയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡിസംബര്‍ മൂന്നിനു നടക്കുന്ന സിറ്റിംഗില്‍ പരാതി പരിഹരിച്ച് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ആലപ്പുഴഎറണാകുളം പാസഞ്ചര്‍ തീവണ്ടിയാണ് (നന്പര്‍ 66314) പരാതിക്കാര്‍ ചേര്‍ത്തല എറണാകുളം യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്. ഇതില്‍ 12 കോച്ചുകള്‍ മാത്രമാണുണ്ടായിരുന്നതും. തിരക്ക് വര്‍ധിച്ചതോടെ അഡ്വ. ഡി.ബി. ബിനു ഉപഭോക്തൃകോടതിയെ സമീപിച്ച് കോച്ച് 16 ആക്കി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പ്രസ്തുത തീവണ്ടിക്ക് പകരം ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ മെമു സര്‍വീസ് ആരംഭിച്ചു. ഇതോടെ യാത്രക്കാര്‍ വീണ്ടും ദുരിതത്തിലായി. അവര്‍ പ്രതിഷേധം ശക്തമാക്കിയെങ്കിലും റയില്‍വേ കണ്ടില്ലെന്ന് നടിക്കുന്നുവെന്നായിരുന്നു പരാതി. തികച്ചും ന്യായമായ ആവശ്യം റയില്‍വേ കണ്ടില്ലെന്ന് നടിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍