ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി : വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ചിദംബരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയിംസിലെ അധികൃതരോട് സുപ്രീംകോടതി നിര്‍ദേശം നല്‍കി.തന്റെ ആരോഗ്യസ്ഥിതി അതീവ മോശമാണെന്നും അടുത്തമാസം 4 വരെ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പി.ചിദംബരം നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ഡല്‍ഹി സുപ്രീംകോടതി ജസ്റ്റിസ്. സുരേഷ് കുമാര്‍ എയിംസിന് നിര്‍ദേശം നല്‍കിയത്.വിദഗ്ദരായ ഡോക്ടമാരുടെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ചിദംബരത്തിന്റെ കുടുംബഡോക്ടറായ ഡി. നാഗേശ്വര റഡ്ഡിയേയും ടീമില്‍ ഉള്‍പ്പെടുത്തണം. ഈ ബോര്‍ഡാകണം അടിയന്തര പരിശോധനകള്‍ക്ക് ശേഷം വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.നിലയില്‍ ദ്രവ രൂപത്തിലുള്ള ആഹാരം മാത്രമാണ് പി.ചിദംബരം കഴിക്കുന്നതെന്നും ചിദംബരത്തെ അണുവിമുക്തമായ മുറിയില്‍ പാര്‍പ്പിക്കണമെന്നും അദ്ദേഹത്തിന്റെ വക്കീല്‍ കബില്‍ സിബല്‍ വാദിച്ചു. കസ്റ്റിഡിയിലായിരുന്ന സമയത്ത് 73.5 കിലോ ഭാരമുണ്ടായിരുന്ന പി.ചിദംബരത്തിന്‍്രെ നിലവിലെ ഭാരം 66 കിലോയാണെന്നും അദ്ദഹം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും സിബല്‍ കോടതിയില്‍ പറഞ്ഞു. തനിക്ക് ഉദരരോഗമുണ്ടെന്നും ചികിത്സയ്ക്കായി ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഗ്യാസ്‌ട്രോ എന്റോളജിയില്‍ പോകണമെന്നും പി.ചിദംബരം കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടു. 2007 മുതല്‍ കുടല്‍ സംബന്ധമായ അസുഖത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.നാഗേശ്വര്‍ റെഡിയുടെ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍