ഉദ്ധവിനെ പിന്തുണച്ച് സിപിഎം

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. സംസ്ഥാനത്ത് ആകെ ഒരു എംഎല്‍എയാണ് സിപിഎമ്മിനുള്ളത്. പാല്‍ഘര്‍ ജില്ലയിലെ എംഎല്‍എ വിനോദ് നിക്കോളെയാണ് ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ പിന്തുണയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാല്‍, ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎമ്മിന്റെ പിന്തുണ കൂടെ ആകുമ്പോള്‍ 163 പേരുടെ അംഗബലമാകും. എന്‍സിപിക്ക് 56 സീറ്റ് ശിവസേനയ്ക്കും 54 സീറ്റ് എന്‍സിപിക്കും 44 സീറ്റ് കോണ്‍ഗ്രസിനും ഉണ്ട്. ബിജെപിക്ക് 105ഉം സിപിഎമ്മിന് ഒന്നും മറ്റുള്ളവര്‍ക്ക് 28ഉം സീറ്റുകളാണ് ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍