പ്രണവിനൊപ്പം നിവിന്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നിവിന്‍ പോളിയും. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ എഴുത്ത് പൂര്‍ത്തിയായതായി വിനീത് ശ്രീനിവാസന്‍ നേരത്തെ അറിയിച്ചിരുന്നു. നിവിന്‍ പോളി അതിഥി വേഷത്തിലായിരിക്കും എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍