സ്ത്രീകള്‍ക്കെതിരായ അതിക്രമം; കണക്കുകള്‍ പുറത്ത് വിട്ട് കുവൈത്ത് മനുഷ്യാവകാശ സമിതി

കുവൈത്ത്:കുവൈത്തില്‍ 54 ശതമാനം സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുന്നതായി സര്‍വേ ഫലം. കുവൈത്ത് മനുഷ്യാവകാശ സമിതിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്, 36 ശതമാനം സ്ത്രീകള്‍ ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.സ്ഥിര താമസക്കാരായ വിദേശികള്‍ ഉള്‍പ്പെടെ 1757 വയസ്സിനിടയിലുള്ള 320 ഓളം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. രാജ്യത്തെ 54 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് ഇരയാക്കപ്പെടുന്നതായാണ് സര്‍വേഫലം. ഇതില്‍ 45 ശതമാനം സ്ത്രീകള്‍ മാനസിക അക്രമങ്ങള്‍ നേരിടുന്നവരാണ്. 36 ശതമാനം സ്ത്രകള്‍ ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.
16 ശതമാനം ലൈംഗിക പീഡനങ്ങളും രണ്ട് ശമതാനം സാമ്പത്തിക അക്രമങ്ങളും നേരിടുന്നവരാണെന്നും സര്‍വേയിലുണ്ട്. 'സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയുന്നതിനായുള്ള ദേശീയ ദര്‍ശനം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹവല്ലിയില്‍ നടന്ന ശില്പശാലയില്‍ മനുഷ്യാവകാശ പ്രവത്തകരും നയതന്ത്രഉദ്യോഗസ്ഥരും സ്ത്രീകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്നതിനായുള്ള കരട് നിയമം മനുഷ്യാവകാശ സമിതി ശില്പശാലയില്‍ അവതരിപ്പിച്ചു. എല്ലാ തരത്തിലുമുള്ള ലിംഗ വിവേചനം ഇല്ലാതാക്കുന്നതിനു ആഗോളതലത്തില്‍ മനുഷ്യാവകാശ സമിതികള്‍ കൈക്കൊണ്ടു വരുന്നപ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചുള്ളതാണ് കരട് നിയമമെന്ന് മുഷ്യാവകാശസമിതി അറ്റോര്‍ണിയായ അത്‌യബ് അല്‍ ഷാതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍