അയോധ്യ വിധി ബുധനാഴ്ചയ്ക്കു ശേഷം; രാജ്യത്ത് അതീവസുരക്ഷ

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രധാനവിധി ബുധനാഴ്ചയ്ക്കു ശേഷം ഉണ്ടായേക്കുമെന്നതിനാല്‍ അയോധ്യക്കു പുറമേ യുപി യിലെ മറ്റു പ്രദേശങ്ങളിലും രാജ്യത്താകെയും അതീവസുരക്ഷ ഒരു ക്കുന്നു. അയോധ്യയിലെ തര്‍ക്കഭൂമി പ്രദേശത്ത് കേന്ദ്രസേനകളും ദ്രുതകര്‍മ സേനയും അടക്കം 12,000 സുരക്ഷാ സൈനികരെ നിയോ ഗിച്ചു നാലു തലങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. ഏതു സാഹ ചര്യം നേരിടാനും സമാധാനം ഉറപ്പാക്കാനും നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍ കി. സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. വിവാദ പോസ്റ്റുകള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍ എസ്എ ) അനുസരിച്ച് നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സം ഘര്‍ഷത്തിനു പ്രോത്സാഹനമാകുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കും ലൈക്ക് ചെയ്യുന്നവര്‍ക്കുമെതിരേയും നടപടിയുണ്ടാകും. ഗുരുനാനാക് ജയന്തി പ്രമാണിച്ച് സുപ്രീംകോടതിക്കു തിങ്കളും ചൊവ്വയും അവധിയായതിനാലാണ് അയോധ്യ കേസിലെ അന്തിമവിധി ബുധനാഴ്ചയ്ക്കു ശേഷം എന്നു വേണമെങ്കിലും ഉണ്ടാകാമെന്നു പ്രതീക്ഷിക്കുന്നത്. 17ാം തീയതിക്കു മുമ്പ് എന്നു വേണമെങ്കിലും സുപ്രീംകോടതി വിധി പ്രഖ്യാപിക്കും. അയോധ്യയിലും യുപിയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും ഏതെങ്കിലും അപ്രതീക്ഷിത സംഭവമുണ്ടായാലും സുരക്ഷയില്‍ പാളിച്ചയുണ്ടാകാത്ത രീതിയിലാണു സുരക്ഷാ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നു യുപി ഡിജിപി ഒ.പി. സിംഗ് അറിയിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അയോധ്യയിലെ സുരക്ഷ ഉറപ്പാക്കുക. നാലായിരം കേന്ദ്രസേനാംഗങ്ങള്‍ അടക്കം 12,000 പോലീസുകാരെയാണ് അയോധ്യയില്‍ നിയോഗിച്ചിരിക്കുന്നത്. അയോധ്യയില്‍ ഡിസംബര്‍ അവസാനം വരെ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമായി 1,600 ഗ്രാമങ്ങളില്‍ 16,000 സന്നദ്ധപ്രവര്‍ത്തകരെയും പോലീസ് മൈബൈല്‍ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലും അതീവജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എണ്ണൂറോളം സ്‌കൂളുകള്‍ സുരക്ഷാ സേനകളുടെ താത്കാലിക ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സമീപത്തുള്ള ഹോട്ടലുകളും ലോഡ്ജുകലും ഇതിനായി ബുക്ക് ചെയ്തിട്ടുമുണ്ട്. മാത്രമല്ല സ്‌കളുകളെ താത്കാലിക ജയിലുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നത് ഡിസംബര്‍ അവസാനം വരെ വിലക്കിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍