ഫുട്‌ബോള്‍ വാങ്ങാന്‍ മീറ്റിങ് കൂടിയ ആ കുട്ടികള്‍ ഇനി സിനിമയിലേക്ക്

നിലമ്പൂരില്‍ കുറച്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ വാങ്ങുന്നതിനായി ചര്‍ച്ച ചെയ്യാന്‍ മീറ്റിങ് കൂടുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കുട്ടികള്‍ തരംഗമായതോടെ ഒരുപാട് പേര്‍ സഹായങ്ങളുമായി രംഗത്തെത്തി. ഈ കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. നടി അഞ്ജലി നായരാണ് ഇക്കാര്യം അറിയിച്ചത്. മൈതാനം എന്ന അഞ്ജലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തെരഞ്ഞെടുത്തത്. അല്‍ത്താഫ് അന്‍സാര്‍ എന്ന പന്ത്രണ്ടു വയസ്സുകാരന്‍ സ്വന്തം വാപ്പച്ചിയോട് കഥ പോലെ പറഞ്ഞ സംഭവമാണ് മൈതാനം എന്ന പേരില്‍ സിനിമയാകുന്നത്. അല്‍ത്താഫിന്റെ പിതാവ് അന്‍സാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍