കമല്‍ഹാസന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തി

ഭുവനേശ്വര്‍: ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തി. ഭുവനേശ്വറിലെത്തിയാണ് കമല്‍ നവീന്‍ പട്‌നായികിനെ കണ്ടത്. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാനാണ് പട്‌നായിക്കിനെ കണ്ടതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. താന്‍ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിന് മികച്ച ഉത്തരങ്ങള്‍ ലഭിച്ചു. ഞങ്ങള്‍ പട്‌നായിക്കിനെ നിരീക്ഷിക്കുകയും അദ്ദേഹത്തില്‍നിന്ന് പഠിക്കുകയും ചെയ്യുന്നുവെന്ന് കമല്‍ഹാസന്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന കമല്‍ഹാസന്റെ ഒഡീഷ സന്ദര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍