പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.

കല്‍പ്പറ്റ: പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സംഭവം നടന്ന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്‌സണും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സംഭവം നടന്ന ക്ലാസ് റൂമും സ്‌കൂളിന്റെ പരിസരങ്ങളും ജില്ലാ ജഡ്ജി സന്ദര്‍ശിച്ചു.സംഭവത്തേക്കുറിച്ച് ഹൈക്കോടതി ജഡ്ജി തന്നെ വിളിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ നേരിട്ടെത്തിയതെന്നും ജില്ലാ ജഡ്ജി പറഞ്ഞു. സ്‌കൂളിലെത്തിയ പ്രധാന അധ്യാപകന്‍ ഉള്‍പ്പടെയുള്ളവരെ ജഡ്ജി വിമര്‍ശിക്കുകയും ചെയ്തു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരോടും എത്താന്‍ പറഞ്ഞിരുന്നതാണല്ലോ എന്നും എന്തു കൊണ്ടെത്തിയില്ല എന്നും അദ്ദേഹം ആരാഞ്ഞു. ഒരു കുട്ടിയുടെ മരണം എന്ന രീതിയില്‍ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരവസ്ഥ എന്ന് കാണാന്‍ അധ്യാപകര്‍ക്കാകണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് കളക്ട്രേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളിന്റെ പ്രധാന അധ്യാപകനോട് യോഗത്തിന് നിര്‍ബന്ധമായും എത്തണമെന്നു നിര്‍ദേശിച്ച ജില്ലാ ജഡ്ജി സംഭവത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. സര്‍വജന വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍(10) ക്ലാസ്മുറിക്കുള്ളിലെ മാളത്തില്‍നിന്നു പാമ്പിന്റെ കടിയേറ്റു മരിക്കാന്‍ കാ രണമായത് വിദ്യാലയ അധികൃതരുടെ അനാസ്ഥയായിരുന്നു. പാമ്പ് കടിച്ചതാണെന്ന സംശയം സഹപാഠികള്‍ അറിയിച്ചിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ വൈകി. പിതാവ് എത്തിയതിനുശേഷമാണ് ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോയത്. പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ നൊട്ടന്‍വീട്ടില്‍ അബ്ദുള്‍ അസീസിന്റെയും ഷജ്‌നയുടെയും മകളാണ് ഷഹല ഷെറിന്‍. ഇടപെട്ട് ഹൈക്കോടതി; ജില്ലാ ജഡ്ജി സ്‌കൂളിലെത്തി പരിശോധന നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍