വിജയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ അന്റണി വര്‍ഗീസ്

 തമിഴകത്തെ ഇളയദളപതി വിജയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരു ങ്ങുകയാണ് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ പെപ്പെ എന്ന അന്റണി വര്‍ഗീസ്. വിജയ് അഭിനയിക്കുന്ന 64ാമത്തെ ചിത്രമായതിനാല്‍ ദളപതി 64 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്നത് ആന്‍ഡ്രിയ ജെറമിയായണ്. ആന്‍ഡ്രിയ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്. കൈദി, മനഗരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 64. കൈദി മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. അതേസമയം വിജയ് നായകനായി എത്തിയ അവസാന ചിത്രം ബിഗില്‍ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായി വേഷമിട്ടത്. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടാണ് ആന്റണി വര്‍ഗീസ് അഭിനയിച്ച അവസാന ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍