മാസ്‌ക് ധരിച്ച് വിദ്യാര്‍ഥികളെത്തി

; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറന്നു ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് അടച്ച ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറന്നു. ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അധികൃതര്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയത്.മാസ്‌ക് ധരിച്ചാണ് ഇന്ന് നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍