മാതൃഭാഷക്ക് വേണ്ടി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണ് :അടൂര്‍

തിരുവനന്തപുരം:കെ.എ.എസ് പരീക്ഷക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കാ ത്തതില്‍ പ്രതിഷേധിച്ച് പി.എസ്.സിയിലേക്ക് മാര്‍ച്ച്. പി.എസ്.സിയുടേത് ജനങ്ങളോടുള്ള അധികാരമാണെന്നും സര്‍ക്കാര്‍ പി.എസ്.സിയെ തിരുത്താന്‍ അധികാരം പ്രയോഗിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.പി.എസ്.സി പരീക്ഷകള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം കിടന്ന ഐക്യ മലയാള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി കെ.എ.എസ് പരീക്ഷയില്‍ ചോദ്യം ഇംഗ്ലീഷില്‍ തന്നെ നല്‍കുമെന്നാണ് പി.എസ്.സി നിലപാട്. പി.എസ്.സിയിലെ ദൈവങ്ങളെ വെളിച്ചം കാട്ടി ഉണര്‍ത്താനാണ് വിളക്കേന്തിയുള്ള സമരമെന്ന് സംഘാടകര്‍. മാതൃഭാഷക്ക് വേണ്ടി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണെന്ന് ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പി.എസ്.സിയുടെ ധിക്കാരത്തിന് കണക്ക് പറയേണ്ടി വരും. സര്‍ക്കാര്‍ പി.എസ്.സിയോട് അനാവശ്യമായ സൗമ്യത കാണിക്കുന്നു. പി.എസ്.സി നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ വീണ്ടും നിരാഹാര സമരം തുടങ്ങാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍