കൂടത്തായി ഇനി ജോളി

 കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിനെ ആധാരമാക്കി രണ്ടു സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയും ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഡിനി ഡാനിയല്‍ നായികയാകുന്ന സിനിമയും. കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് സിനിമ എടുക്കുന്നു എന്ന് ആദ്യം പ്രഖ്യാപിച്ചത് ഡിനി ആണ്. താന്‍ തന്നെയാണ് നായികയാകുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെ ഡിനി പ്രഖ്യാപിച്ചു. കൂടത്തായി എന്ന പേരില്‍ സിനിമയുടെ പോസ്റ്ററും ഫേസ്ബുക്കില്‍ പങ്കുവച്ചു. തൊട്ടടുത്ത ദിവസമാണ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തെപ്പറ്റി ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപനം നടത്തിയത്.
ഇപ്പോള്‍ ഡിനി നായികയാകുന്ന ചിത്രത്തിന് പേരും പ്രഖ്യാപിച്ചിരിക്കുകയാണ്. ജോളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൂടത്തായിക്കേസിലെ പ്രതി ജോളിയുടെ പേരല്ല ഇതെന്നും സന്തോഷം എന്നര്‍ഥം വരുന്ന ജോളി എന്ന ഇംഗ്ലീഷ് വാക്കാണ് ഉദ്ദേശിച്ചതെന്നും ഡിനി പറയുന്നു. ചിത്രത്തിന്റെ സഹ നിര്‍മാതാവാണ് ഡിനി ഡാനിയല്‍. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലഭിനയിക്കാന്‍ കാസ്റ്റിംഗ് കാളും വിളിച്ചിട്ടുണ്ട്. റോണെക്‌സ് ഫിലിപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാമോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍