അട്ടിമറിയല്ല, കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടി: വി.മുരളീധരന്‍

കൊച്ചി: മഹാരാഷ്ട്രയില്‍ ഉണ്ടായ അപ്രതീക്ഷിത സഖ്യത്തെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ ഭാഗത്ത് നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടക്കാതായതോടെയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് പോയതെന്നും മുരളീധരന്‍ വ്യക്തമാക്കി. അജിത് പവാറിന്റെ വരവോടെ ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പായതോടെയാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞയിലേക്ക് പോയത്. രാത്രിയാണോ പകലാണോ സഖ്യം ഉണ്ടായതെന്നൊന്നും അറിയില്ല. അതോ ദിവസങ്ങളായുള്ള നീക്കമാണോ എന്നും അറിയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍