എസ്‌ഐയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന എസ്‌ഐയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ എസ്‌ഐ ജയചന്ദ്രന്‍ (55) നെയാണ് ഇന്ന് രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വഞ്ചിയൂര്‍ ഖബറഡി ജംഗ്ഷനിലുള്ള സഹോദരന്റെ വീട്ടിലെ രണ്ടാം നിലയിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ മറ്റൊരു വീട്ടിലായിരുന്നു താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഇന്ന് രാവിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഏതാനും നാളുകളായി ഇദ്ദേഹം അവധിയിലായിരുന്നു. അവിവാഹിതനാണ്.വഞ്ചിയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍