യുഎപിഎ; അറസ്റ്റിലായ വിദ്യാര്‍ഥികളെ വിയ്യൂരിലേക്കു മാറ്റില്ല

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്‌ചെയ്ത വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും മാറ്റില്ല. ഇവര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ തുടരും. കോഴിക്കോട്ട് നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. വിദ്യാര്‍ഥികളെ വിയ്യൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ട് ഋഷിരാജ് സിംഗിനു കത്ത് നല്‍കിയിരുന്നു. ജയിലിലെ സുരക്ഷാ സംവിധാനവും അംഗബലക്കുറവും സംബന്ധിച്ച റിപ്പോര്‍ട്ടും സൂപ്രണ്ട് ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധച്ചശേഷമാണ് ഡിജിപിയുടെ നടപടി.അര്‍ബന്‍ മാവോയിസ്റ്റ് അനുകൂലികളും അനുഭാവികളും കോഴിക്കോട് നഗരത്തില്‍ സ്ഥിരസാന്നിധ്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള ആക്രമണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജയില്‍ മാറ്റാന്‍ ആവശ്യപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍