അത്താണി കൊലപാതകം: മുഖ്യപ്രതികളെ തേടി പോലീസ് കോയമ്പത്തൂരില്‍

നെടുമ്പാശേരി: ഗുണ്ടാനേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതികള്‍ക്കായി പോലീസ് കോയമ്പത്തൂരില്‍ തെരച്ചില്‍ വ്യാപകമാക്കി. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും മുഖ്യപ്രതികളുടെ രഹസ്യ മൊബൈല്‍ നമ്പറുകള്‍ പിന്തുടര്‍ന്നുമാണ് തെരച്ചില്‍.കേ സിലെ ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി വിനു വിക്രമന്‍, രണ്ടാം പ്രതി ലാല്‍ കിച്ചു, മൂന്നാം പ്രതി ഗ്രിന്‍ഡേഴ്‌സ് എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.
നേരത്തെ സംഘട്ടനങ്ങളും പോലീസ് കേസും ഉണ്ടാകുമ്പോള്‍ മുഖ്യപ്രതിയായ വിനു വിക്രമന്‍ കോയമ്പത്തൂരിലെ ചാവടിയില്‍ ഒളിവില്‍ കഴിയാറുണ്ടെന്നാണ് കേസിലെ നാലാം പ്രതി മേയ്ക്കാട് മാളിയേക്കല്‍ അഖില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ ബിനോയിയെ (40) അത്താണി ഓട്ടോ സ്റ്റാന്‍ഡിനു സമീപം മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിനുള്ള ഗൂഢാലോചന യില്‍ പങ്കാളികളായ ആറു പേര്‍ ഇതിനകം പിടിയിലായി. നെടുമ്പാശേരി മേക്കാട് മാളിയേക്കല്‍ അഖില്‍, നിഖില്‍, മേക്കാട് മാളിയേക്കല്‍ അരുണ്‍, പൊയ്ക്കാട്ടുശേരി വേണാട്ടുപറമ്പില്‍ ജസ്റ്റിന്‍, കാരക്കാട്ടുകുന്ന് കിഴ ക്കേപ്പാട്ട് ജിജീഷ് എന്നിവരെ തിങ്കളാഴ്ചയും നെടുമ്പാശേരി മേക്കാട് സെന്റ് മേരീസ് പള്ളിക്ക് സമീപം നമ്പ്യാരത്ത് പാറയില്‍ വെള്ള എന്ന് വിളിക്കുന്ന എല്‍ദോ ഏലിയാസിനെ ചൊവ്വാഴ്ചയുമാണ് അറസ്റ്റുചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്. രണ്ടു ബൈക്കുകളിലായി നാലു പേരാണ് സംഭവ സ്ഥലത്ത് എത്തിയത്. ഒളിവിലുള്ള പ്രതികള്‍ക്കൊപ്പം അഖിലും ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ കൊ ലപാതകത്തില്‍ നേരിട്ട് പങ്കാളിയായില്ല. ഇയാള്‍ ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നു. കൊലയ്ക്കുശേഷം ബൈക്കില്‍ തന്നെ രക്ഷപ്പെട്ട പ്രതികള്‍ തുരുത്തു ശേരിക്ക് സമീപം അഖിലിനെ ഇറക്കുകയായിരുന്നു. ബൈക്കുകളിലാണ് രക്ഷപ്പെട്ടതെങ്കിലും ഇത് വഴിയില്‍ ഉപേക്ഷിച്ചിരിക്കാനാണ് സാധ്യതയെന്നും കരുതുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍