വാളയാര്‍: കേസില്‍ സിബിഐ അന്വേഷണം വേണമെന്നു ദേശീയ പട്ടികജാതി കമ്മീഷന്‍

ന്യൂഡല്‍ഹി: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നു ദേശീയ പട്ടികജാതി കമ്മീഷന്‍. വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെ ന്ന് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിവെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ ഒക്ടോബര്‍ 29ന് സന്ദര്‍ശിച്ചിരുന്നു. പോലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച്ചവരുത്തിയെന്ന് കമ്മീഷന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിന് ഇരകളായി കൊല്ലപ്പെട്ടത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം തന്നെയാണു കമ്മീഷനുമുള്ളത്. പോലീസിന്റെ വീഴ്ചകള്‍ ഇതു ശരിവയ്ക്കുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും തിങ്കളാഴ്ച ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്തുവന്ന് നേരിട്ടെത്തി വിശദീകരണം നല്‍കണം. തൃപ്തികരമല്ലെങ്കില്‍ സിബെിഎ അന്വേഷണത്തിനു ശിപാര്‍ശ ചെയ്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കമ്മിഷന്‍ കത്തയയ്ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍