റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ നക്സല്‍ ആക്രണം. ഗുംല ജില്ലയിലാണ് നക്സലുകള്‍ ആക്രമണം നടത്തിയത്. ജില്ലയിലെ ബിഷ്നുപൂരില്‍ നക്സലുകള്‍ പാലം തകര്‍ത്തുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വോട്ടിംഗ് തടസപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 13 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നക്സല്‍ ആക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 13 മണ്ഡലങ്ങളിലായി 37.83 ശതമാനം വോട്ടര്‍മാരാണ് വിധിയെഴുത്ത് നടത്തുന്നത്. 189 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ ഏഴ്, 12, 16, 20 തീയതികളിലാണ് അടുത്ത ഘട്ടങ്ങള്‍. ഡിസംബര്‍ 23ന് ഫലമറിയാം.
0 അഭിപ്രായങ്ങള്‍