ഫീസ് വര്‍ധനയ്‌ക്കെതിരായ സമരം സംഘര്‍ഷത്തില്‍; ജെഎന്‍യുവില്‍ പോലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. ഫീസ് വര്‍ധനയ്‌ക്കെതിരായ വിദ്യാര്‍ഥി പ്രതിഷേധത്തിനു നേരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. സര്‍വകലാശാലയില്‍ നടന്ന ബിരുദ ദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ച ശേഷമാണ് പുറത്ത് നിരത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ 15 ദിവസമായി ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയായിരുന്നു. എന്നാല്‍ ഇതുവരെ കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്ക് തയാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സര്‍വകലാശാല!യിലെ 45 ശതമാനത്തോളം വിദ്യാര്‍ഥികള്‍ നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ഫീസ് വര്‍ധിപ്പിച്ചാല്‍ ഇവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍