ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി.കുമാരസ്വാമി എന്നി വര് ക്കെതിരേ രാജ്യദ്രോഹ ക്കേസ്. ലോക്സഭാ തെരഞ്ഞെ ടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതി നാണു കേസ്. മുന്‍ ഉപമുഖ്യ മന്ത്രി ജി.പരമേശ്വര, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങി 23 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കേസില്‍ പ്രതികളാണ്. ബംഗളുരു മുന്‍ പോലീസ് കമ്മീഷണര്‍ ടി.സുനില്‍കുമാര്‍ അടക്കം ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്കുമെതിരേയും ഇതേ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ബുധനാഴ്ചയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബംഗളുരു സിസിഎച്ച് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊമേഴ്സ്യല്‍ സ്ട്രീറ്റ് പോലീസിന്റെയാണു നടപടി. എ. മല്ലികാര്‍ജുനാണ് പരാതിക്കാരന്. ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
0 അഭിപ്രായങ്ങള്‍