സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമല തീര്‍ഥാടകരെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാം. എന്നാല്‍, പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ തിരിച്ചെത്തണമെന്ന നിബന്ധനയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ നിലയ്ക്കലില്‍ വേണെ പാര്‍ക്ക് ചെയ്യാന്‍. നേരത്തെ, തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയേണ്ടതില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 2018ലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ നടന്ന പ്രതിഷേധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയാനാരംഭിച്ചത്. നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകര്‍ കെഎസ്ആര്‍ടിസി ബസുകളിലായിരുന്നു അന്നുമുതല്‍ പമ്പയിലേക്ക് പോയിരുന്നത്. 2018ലെ പ്രളയത്തില്‍ ചക്കുപള്ളം, ത്രിവേണി തുടങ്ങിയ ഇടങ്ങളിലുള്‍പ്പെടെ പാര്‍ക്കിംഗ് ദുഷ്‌കരമായതോടെ പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥല പരിമിതിയുമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍