റിട്ടയേര്‍ഡ് എസ്‌ഐയുടെ വധം: അയല്‍വാസി അറസ്റ്റില്‍; തെളിവ് തേടി പോലീസ്

കോട്ടയം: കോട്ടയത്ത് റിട്ടയേര്‍ഡ് എസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. മുടിയൂര്‍ക്കര പറയകാവില്‍ ശശിധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മുടിയൂര്‍ക്കര കണ്ണാമ്പടം ജോര്‍ജ് കുര്യനെ (സിജു 45) യാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്തത്.
ഇന്നലെ പകലും രാത്രിയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല. എങ്ങനെ, ഏത് ആയുധം ഉപയോഗിച്ചാണു കൊല നടത്തിയതെന്നും എന്താണ് കൊലയ്ക്കു കാരണമെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല.
അറസ്റ്റിലായ സിജുവിനെ സംശയിച്ച് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും തെളിവിന്റെ അഭാവത്തില്‍ വിട്ടയക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ഇയാള്‍ മുങ്ങി. പിന്നീട് പിടികൂടി ചോദ്യം ചെയ്തു വരികയായിരുന്നു. ഇയാളാണോ അതോ മറ്റാരാങ്കിലുമാണോ കൊലയ്ക്കുള്ള കാരണം എന്ത് തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയായിരുന്നു പോലീസ്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രഭാത സവാരിക്കിറങ്ങിയ ശശിധരനെ 5.15നാണ് വീടിനു സമീപം റോഡില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നിറങ്ങി 15 മിനിട്ടിനുള്ളില്‍ കൊലപാതകം നടന്നുവെന്നു വ്യക്തം. കരുതിക്കൂട്ടിയുള്ള ഒരു നീക്കം ഇതിനു പിന്നില്‍ നടന്നതായി പോലീസ് സംശയിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍