യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം തുടരുമെന്ന് യെച്ചൂരി

 ന്യൂഡല്‍ഹി: യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം സിപിഎം തുടരുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധവും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്നതുമായ നിയമഭേദഗതിയാണ് നടപ്പാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇതിനെ സിപിഎം ശക്തമായി എതിര്‍ത്തതാണ്. ജനാധിപത്യപരമായി നിലവില്‍വന്ന സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ നിയമപരമായ അധികാരം നല്‍കുന്നതാണ് യുഎപിഎ ഭേദഗതിയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍